ഉചിതമായ പരിപാടികളും പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ഉന്നമനവും അവരെ സംഘടിപ്പി ക്കാനും ലക്ഷ്യമിട്ടാണ് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾ സ് ഓഫ് അസോസിയേഷനും രൂപീകരിച്ചിട്ടുള്ളത്. ഇനി പറയുന്ന പ്രധാന ലക്ഷ്യങ്ങളുടെ നേട്ടത്തിനായി 42 ലധികം ഒബ്ജക്റ്റീവ്സോ അനുബന്ധങ്ങളോ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ നൽകിയിട്ടുണ്ട്:
- മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി സംസ്ഥാനത്തെ വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള ഏതെങ്കിലും പദ്ധതി ആവിഷ്‌കരിക്കുക, പ്രോത്സാഹിപ്പിക്കുക, നടപ്പിലാക്കുക. ലാഭ വിഹിതം വഴിയോ മറ്റേതെങ്കിലും വിധത്തിലോ മിച്ചം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
- മിച്ചം/ലാഭവിഹിതം വഴിയോ മറ്റോ വിതരണം ചെയ്യാൻ ഉദ്ദേശിക്കാതെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക.
- വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും കമ്പനികൾ, സഹകരണ സംഘങ്ങൾ പോലുള്ള വ്യക്‌തിഗത ഗ്രൂപ്പുകൾക്കോ സ്ഥാപനങ്ങൾക്കോ മിച്ചം/ലാഭവിഹിതം വഴിയോ മറ്റോ വിതരണം ചെയ്യാൻ ഉദ്ദേശിക്കാത്ത സാമ്പത്തിക, സാങ്കേതിക സഹായവും സേവനവും നൽകുക.
വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി, കോർപ്പറേഷന്റെ പ്രവർത്തനങ്ങളിൽ/സേവനങ്ങളിൽ എന്തെങ്കിലും വരുമാനം/മിച്ചം ഉണ്ടായാൽ അത് വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനും വിക സനത്തിനുമായിട്ടാണ് ഉപയോഗിക്കുക.
ആസൂത്രണ വകുപ്പ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കമ്പനി യെ അംഗീകരിച്ചിട്ടുണ്ട്. ബ്യുറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ കേരള ത്തിലെ പൊതുമേഖല സംരംഭങ്ങളുടെ 2018-19 സാമ്പത്തിക വർഷത്തെ അവ ലോകനപ്രകാരം സംസ്ഥാനത്തെ ക്ഷേമകോർപ്പറേഷനുകളിൽ കെക്സ്കോൺ ഒന്നാം സ്ഥാനത്തും ആദായകരമായി പ്രവർത്തിക്കുന്ന പത്തു സർക്കാർ സ്ഥാപ നങ്ങളിൽ ഒന്നുമാണ്.മുൻവർഷത്തെ അപേക്ഷിച്ച് വാർഷിക ക്രയവിക്രയം വർ ധിച്ചിട്ടുണ്ട്.കോർപ്പറേഷന്റെ വരുമാനവും പോസിറ്റിവ് ആയി തുടരുന്നു.