ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന

Annual General Body meeting on 27 Sep 24

 

കെക്‌സ്‌കോൺ പേ & പാർക്ക് പ്രോജക്റ്റ്

പേ & പാർക്കിംഗിന്റെ പ്രവർത്തനം: തിരുവനന്തപുരം കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന ‘തമ്പാനൂർ പേ & പാർക്ക്’ കൈകാര്യം ചെയ്യുന്നതിനുള്ള ലേലത്തിൽ കെക്‌സ്‌കോൺ പങ്കെടുക്കുകയും  തിരുവനന്തപുരം  കോർപറേഷൻ  കെക്സ്‌കോണിനെ തിരഞ്ഞെടുക്കുകയും     ചെയ്തു. അപ്രകാരം 2019 ഏപ്രിൽ 01 മുതൽ ഒരു വർഷത്തേക്ക് പാർക്കിംഗിന്റെ പ്രവർത്തനം   കെക്സ്കോൺ ഏറ്റെടുത്തു.  ഈ പാർക്കിംഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റേഷനും സമീപം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ആദ്യമായി   ഒരു  വേറിട്ട  മേഖലയിൽ  പ്രവർത്തിക്കുകയായതിനാൽ, കോർപ്പറേഷൻ ഈ സംരംഭത്തെ   ഒരു വെല്ലുവിളിയായി കണക്കാക്കി. പാർക്കിംഗിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി പാർക്കിംഗ് മികവുറ്റതാക്കി. അതിന് ‘കെക്‌സ്‌കോൺ പേ & പാർക്ക് പ്രോജക്റ്റ്’ എന്ന് പേരിട്ടു. ഇത് നിയന്ത്രിക്കുന്ന വിമുക്തഭടന്മാർ ഇതിനെ ഉപയോക്തൃ [പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികൾക്കും] സൗഹൃദമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി.     ഈ പദ്ധതി പ്രതികൂല കാലാവസ്ഥയിലും കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതുമൂലമുണ്ടായ  ലോക്ക് ഡൗൺ  കാലത്തും പ്രവർത്തന ക്ഷമമായിരുന്നു.