ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന

Annual General Body meeting on 27 Sep 24

 

സംഘടന സംഗ്രഹം

സംഘടന

ഡയറക്ടർ ബോർഡിന്  10 അംഗങ്ങളുണ്ട്.    അതിൽ ചെയർമാൻ,  മാനേജിംഗ് ഡയറക്ടർ, മൂന്ന് സർക്കാർ നോമിനികൾ, സർക്കാർ നാമനിർദ്ദേശം ചെയ്ത അഞ്ച് വിമുക്തഭടന്മാരായ അനൗദ്യോഗിക അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു. സെക്രട്ടറി- ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ്, സെക്രട്ടറി- സൈനിക് വെൽ‌ഫെയർ ഡിപ്പാർട്ട്‌മെന്റ് എന്നിവർ അദ്ധ്യക്ഷത വഹിക്കുന്ന ഒരു സെലക്ഷൻ കമ്മിറ്റി കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ തിരഞ്ഞെടുക്കുകയും സർക്കാർ നിയമിക്കുകയും ചെയ്യുന്നു. പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാരെ, അതായത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവരെ യഥാക്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും സർക്കാർ സെക്രട്ടേ റിയറ്റിലെ ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നു.   മറ്റ് എല്ലാതസ്തികകളിലും തിരഞ്ഞെടുപ്പ്  നടത്തി ദിവസവേതനം അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ നിയമനം നടത്തുന്നു.  കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി ഉദ്യോഗസ്ഥരെ (മാനേജിംഗ് ഡയറക്ടറും ഡെപ്യൂട്ടേഷൻസ്റ്റാഫും ഒഴികെ) നിയമിക്കുന്നതിനുള്ള കരട് സേവനനിയമങ്ങളും വിശേഷാൽചട്ടങ്ങളും സർക്കാർ ഉത്തരവുകൾക്കനുസൃതമായി രൂപീകരിച്ച് ഡയറക്ടർ ബോർഡ് ശുപാർശയോടുകൂടി 2018-ൽ  സർ ക്കാരിന്സമർപ്പിച്ചട്ടുണ്ട്.

പ്രവർത്തനം 

കോർപ്പറേഷൻ ഏറ്റെടുക്കുന്ന വിവിധ പദ്ധതികളുടെയും ഓഫീസിലെ ജനറൽ അഡ്മിനിസ്ട്രേഷന്റെയും പ്രവർത്തനങ്ങൾ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്നു. ഡെപ്യൂട്ടേഷനിൽ പോസ്റ്റുചെയ്തു രണ്ട് പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാരായ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അണ്ടർ സെക്രട്ടറി റാങ്കിലെ ഫിനാൻസ് ഓഫീസർ എന്നിവർ സാമ്പത്തിക ഇടപാടുകൾ,  ഭരണം, പതിവ് കാര്യങ്ങൾ, എല്ലാ പ്രോജക്ടുകളുടെയും ഏകോപനo എന്നിവയിൽ മാനേജിംഗ് ഡയറക്ടറെ സഹായിക്കുന്നു.